Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോണിയയെ പരിഹസിച്ച് സ്മൃതി ഇറാനിയുടെ ഫേസ്ബുക് പോസ്റ്റ്

text_fields
bookmark_border
smriti-irani-sonia-gandhi.jpg
cancel

ന്യൂഡൽഹി: ക്വി​റ്റ്​ ഇ​ന്ത്യ സ​മ​രത്തിന്‍റെ പ്രത്യേക സമ്മേളനത്തിൽ ബി.ജെ.പിയെ വിമർശിച്ച സോണിയ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഫേസ്ബുക് പോസ്റ്റ്. 2014ൽ തന്‍റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടതുമൂലം നെഹ്റു കുടുംബത്തിൽ നിന്നും ഉയരുന്ന 'സഹതാപം അർഹിക്കുന്ന വിലാപം' മാത്രമായിരുന്നു സോണിയയുടേതെന്നാണ് സ്മൃതി ഫേസ്ബുക്കിൽ കുറിച്ചത്. 

​ക്വി​റ്റ്​ ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ പ​ല​രു​മാ​ണ്​ ഇ​പ്പോ​ൾ അ​തി​​​െൻറ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന്​ ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സോ​ണി​യ ഗാ​ന്ധി പറഞ്ഞിരുന്നു. ഇതാണ് സ്മൃതി ഇറാനിയെ ചൊടിപ്പിച്ചത്.

രക്തത്തിന് വെള്ളത്തിനേക്കാൾ കട്ടിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോണിയ ഗാന്ധി എന്നും സ്മൃതി പറഞ്ഞു. വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയം എന്ന് സോണിയ ഗാന്ധി പ്രംസംഗത്തിനിടെ പരാമർശിച്ചിരുന്നു. തീർത്തും സാഹചര്യത്തിന് ചേരാത്തതായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവനയെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തെയാണ് ആ പ്രംസംഗം ഓർമിപ്പിച്ചതെന്നുമാണ് സ്മൃതി ഇറാനി  ഫേസ്ബുക്കിൽ കുറിച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sonia proves Blood is thicker than water says smrithi Irani-india news
Next Story