Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയ നാളെ ഭാരത് ജോഡോ...

സോണിയ നാളെ ഭാരത് ജോഡോ യാത്രയിൽ

text_fields
bookmark_border
സോണിയ നാളെ ഭാരത് ജോഡോ യാത്രയിൽ
cancel

ജ​യ്പൂ​ർ: നാ​ലു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ൽ. ഇ​ന്ന​ലെ സ​വാ​യ് മ​ധു​പൂ​ർ ജി​ല്ല​യി​ലെ​ത്തി​യ അ​വ​ർ ഇ​ന്ന് മ​ക്ക​ളാ​യ രാ​ഹു​ലി​നും പ്രി​യ​ങ്ക​ക്കു​മൊ​പ്പം 76ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് അ​റി​യി​ച്ചു. 10ന് ​രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലും സോ​ണി​യ പ​ങ്കെ​ടു​ത്തേ​ക്കും.അ​ന്ന് യാ​ത്ര​യി​ൽ വ​നി​ത​ക​ളെ അ​ണി​നി​ര​ത്താ​നാ​ണ് പാ​ർ​ട്ടി ആ​ലോ​ച​ന.

ഈ ​യാ​ത്ര ഔ​ദ്യോ​ഗി​ക യാ​ത്ര​യ​ല്ലെ​ന്നും ജ​ന്മ​ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ടി​നും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗോ​വി​ന്ദ് സി​ങ് ഡൊ​ടാ​സ്റ​ക്കും മാ​ത്ര​മാ​ണ് സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് അ​റി​യി​ച്ചു. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ നി​ർ​ത്തി​വെ​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര നാ​ളെ​യാ​ണ് പു​ന​രാ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiBharat Jodo YatraRahul Gandhi
News Summary - Sonia on Bharat Jodo Yatra tomorrow
Next Story