Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനത്തിന് വിജയ് ഡൽഹിയിലെത്തും; കൂടിക്കാഴ്ച രണ്ടാമത്

text_fields
bookmark_border
sonia invites vijay
cancel

ചെന്നൈ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിലെത്തും. നവംബർ 16ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് വിജയ്‍യെ ക്ഷണിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുമായുള്ള വിജയ്‍യുടെ രണ്ടാമത്തെ കൂടിക്കാഴ്ചക്ക് ചടങ്ങ് വേദിയാകും.ഈ വർഷം ജൂൺ 10നാണ് ഇരുവരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസും വിജയ്‍യുടെ തമിഴക വെട്രി കഴകവും (ടി.വി.കെ) തമ്മിലുള്ള ബന്ധവും ചർച്ചയായ പശ്ചാത്തലത്തിലായിരുന്നു ആദ്യ കൂടിക്കാഴ്ച. സോണിയയുടെ പുസ്തകപ്രകാശനച്ചടങ്ങിൽ വിജയ് പങ്കെടുക്കുന്നത് രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഡൽഹിയിലെ ഐ.ടി.സി മൗര്യയിൽ വെച്ചാണ് നവംബർ 16ന് പ്രത്യേക പ്രകാശനച്ചടങ്ങ് നടക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 544 പേജുള്ള ഓർമക്കുറിപ്പ് നവംബർ 10നാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും ഇന്ത്യയിലേക്കുള്ള വരവും കുടുംബജീവിതവും രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം ഉൾപ്പെടെയുള്ള വ്യക്തിജീവിതത്തിലെ നിർണായക അനുഭവങ്ങളും അധികാര ഇടനാഴികളിലെ ഓർമകളും പുസ്തകത്തിന്റെ ഭാഗമാണ്. തന്റെ രചന രാഷ്ട്രീയ പുസ്തകമല്ലെന്നും കുടുംബം, നഷ്ടങ്ങൾ, ഇന്ത്യയിൽ കണ്ടെത്തിയ സ്വന്തം ഇടം എന്നിവയെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവക്കുറിപ്പാണെന്നുമാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. ഹാർപർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sonia invites vijay
Next Story