േസാണിയയുടെ അസുഖം ഭേദപ്പെട്ടതായി രാഹുൽ
text_fieldsന്യൂഡൽഹി: ഉദര സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സുഖം പ്രാപിച്ചു വരുന്നതായി മകൻ രാഹുൽ ഗാാന്ധിയുടെ ട്വീറ്റ്. അമ്മ ഷിംലയിലായിരിക്കെ അസുഖ ബാധിതയായി ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ ഭേദപ്പെട്ടു വരുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Ma was in Shimla & caught a stomach bug so we got her back. Nothing to worry, she's much better. Thanks for the tremendous love and concern.
— Office of RG (@OfficeOfRG) October 27, 2017
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സോണിയയെ ആശുപത്രിയിലെത്തിച്ചത്. ഷിംലയിലായിരുന്ന സോണിയ രോഗത്തെ തുടർന്ന് ഡൽഹിയിൽ എത്തിച്ചേരുകയായിരുന്നു. ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് 70കാരിയായ സോണിയയിപ്പോൾ.
നേരത്തേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടായപ്പോഴും തോളിന് പരിക്കേറ്റപ്പോഴും സോണിയയെ ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന സോണിയ ചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
