Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രത്യേക...

പ്രത്യേക സഭാസമ്മേളനത്തിന്‍റെ അജണ്ടയെന്ത്​?; പ്രധാനമന്ത്രിക്ക്​ കത്തയച്ച്​ സോണിയ ഗാന്ധി

text_fields
bookmark_border
Sonia Gandhi
cancel

ന്യൂ​ഡ​ല്‍ഹി: സെ​പ്​​റ്റം​ബ​ർ 18 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ല്‍ മ​ണി​പ്പൂ​രി​ലെ അ​ക്ര​മ​ങ്ങ​ളും കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും ഉ​ള്‍പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ണ്ട വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​ലെ അ​തൃ​പ്തി​യും ക​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളു​മാ​യി ഒ​രു കൂ​ടി​യാ​ലോ​ച​ന​യു​മി​ല്ലാ​തെ​യാ​ണ് പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി​യ​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ണ്ട​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ളി​ല്‍ ആ​ര്‍ക്കും ധാ​ര​ണ​യു​മി​ല്ല. ഞ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കു​ന്ന​ത് അ​ഞ്ചു ദി​വ​സ​വും സ​ര്‍ക്കാ​ര്‍ കാ​ര്യ​ങ്ങ​ള്‍ക്കാ​യി നീ​ക്കി ​വെ​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ്.

വ​രാ​നി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് പ​ങ്കെ​ടു​ക്കാ​ന്‍ തീ​ര്‍ച്ച​യാ​യും ആ​ഗ്ര​ഹി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പൊ​തു​പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും നി​യ​മ​പ​ര​മാ​യി സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ല​വി​ലെ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​നി​ല, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, അ​ദാ​നി വി​ഷ​യ​ത്തി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ സം​യു​ക്​​ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം, മ​ണി​പ്പൂ​രി​ലെ പ്ര​തി​സ​ന്ധി, ഹ​രി​യാ​ന​യി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷം, ല​ഡാ​ക്ക് അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് മേ​ഖ​ല​യി​ൽ ചൈ​ന​യു​ടെ അ​തി​ർ​ത്തി കൈ​യേ​റ്റം, ജാ​തി സ​ർ​വേ​യു​ടെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​ക സെ​ഷ​നി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന് ഞാ​ന്‍ ആ​ത്മാ​ർ​ഥ​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യാ​തെ ആ​ദ്യ​മാ​യാ​ണ്​ സ​ഭ കൂ​ടു​ന്ന​തെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ജ​യ്​​റാം ര​മേ​ശും​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia Gandhispecial sessionParliament
News Summary - Sonia Gandhi writes to PM Modi seeking agenda of special session of Parliament
Next Story