ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോൺഗ്രസിെൻറ ദേശവ്യാപക സമരം. വെള്ളിയാഴ്ച രാജ്യത്തെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യെപ്പട്ട് എൻ.എസ്.യു.ഐ പ്രവർത്തകർ ബുധനാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ച 'സ്പീക്ക് അപ് ഫോര്‍ സ്റ്റുഡൻറ്സ് സേഫ്റ്റി' കാമ്പയിന് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. മെച്ചപ്പെട്ട ഇന്ത്യയെ സൃഷ്ടിക്കാൻ വിദ്യാർഥികളെയാണ് നാം ആശ്രയിക്കുന്നതെന്നും അവരുടെ ശബ്ദം കേൾക്കാൻ സർക്കാർ തയാറാകണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
സര്‍ക്കാറിെൻറ പരാജയങ്ങളുടെ പേരില്‍ നീറ്റ്, ജെ.ഇ.ഇ എഴുതുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ എല്ലാവരേയും ശ്രദ്ധിക്കാന്‍ തയാറാവുകയും ഒരു സമവായത്തില്‍ എത്തുകയും വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സ്പീക്ക് അപ് ഇന്ത്യ ഫോര്‍ സ്റ്റുഡൻറ്സ് സേഫ്റ്റി എന്ന ഹാഷ്ടാഗിലുള്ള ട്വീറ്റില്‍ വിഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
വിദ്യാര്‍ഥി സമൂഹത്തിെൻറ ആവശ്യത്തെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ കുട്ടികളാണ് രാജ്യത്തിെൻറ ഭാവി. രാഷ്ട്രീയം മാറ്റിെവച്ച് സര്‍ക്കാര്‍ അവരെ പരിഗണിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്ര, താമസ സൗകര്യങ്ങൾ തുടങ്ങിയവയൊെക്ക വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.