Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എക്കെതിരെ...

എൻ.ഡി.എക്കെതിരെ വിശാലസഖ്യം; മെയ്​ 23ന്​ യോഗം വിളിച്ച്​ സോണിയ

text_fields
bookmark_border
sonia-gandhi-rahul-gandhi-23
cancel

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കി സോണിയ ഗാന്ധി. തെര​ഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിക്കുന്ന മെയ്​ 23ന്​ പ്രധാന പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാനാണ്​ കോൺഗ്രസ്​ നീക്കം നടത്തുന്നത്​. പ്രധാനമന്ത്രി പദമില്ലെങ്കിലും പാർട്ടിക്ക്​ പ്രശ്​നമില്ലെന്ന ഗുലാം നബി ആസാദിൻെറ പ്രസ്​താവനയും പ്രതിപക്ഷ ഐക്യം മുൻ നിർത്തിയുള്ളതാണെന്ന്​ വിലയിരുത്തപ്പെടുന്നു.

അതേസമയം, പ്രതിപക്ഷ പാർട്ടികളിൽ ആരൊക്കെ യോഗത്തിൽ പ​ങ്കെടുക്കുമെന്നതിനെ കുറിച്ച്​ ഇനിയും വ്യക്​തത വന്നിട്ടില്ല. ശരദ്​ പവാർ, മായാവതി, അഖിലേഷ്​ യാദവ്​, നവീൻ പട്​നായിക്​, ​ജഗ്​മോഹൻ റെഢ്​ഡി, ചന്ദ്രശേഖർ റാവു എന്നിവരെയെല്ലാം സോണിയ യോഗത്തിന്​ വിളിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

മമതയും മായാവതിയും അഖിലേഷ്​ യാദവും യോഗത്തിലെത്തില്ലെന്നാണ്​ സൂചന. ചന്ദ്രശേഖർ റാവു നേരത്തെ ബി.ജെ.പിയിതര കോൺഗ്രസിതര പാർട്ടികളെ ഒരുമിപ്പിച്ച്​ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി അദ്ദേഹം ഡി.എം.കെ അധ്യക്ഷൻ എം.കെ സ്​റ്റാലിനുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressopposition partymalayalam newsLok Sabha Electon 2019
News Summary - Sonia Gandhi Takes Over Hosting Duties-India news
Next Story