തെഹൽകയെ സഹായിക്കാൻ സോണിയ ഇറങ്ങിയെന്ന് ജയ െജയ്റ്റ്ലി
text_fieldsന്യൂഡൽഹി: ഒളികാമറ പ്രയോഗത്തിലൂടെ വാജ്പേയി സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വാർത്താ വെബ്സൈറ്റ് ‘തെഹൽക’യെ സഹായിക്കാൻ യു.പി.എ അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതായി വെളിപ്പെടുത്തൽ. ബി.ജെ.പി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മൺ, പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് എന്നിവരുടെ രാജിയിലേക്ക് നയിച്ചത് തെഹൽക വെളിപ്പെടുത്തലായിരുന്നു. ഫെർണാണ്ടസിെൻറ ഉറ്റ സുഹൃത്തായിരുന്ന ജയ െജയ്റ്റ്ലി എഴുതിയ പുസ്തകത്തിലാണ് സോണിയയെ കുറ്റപ്പെടുത്തുന്നത്.
തെഹൽകയുടെ സാമ്പത്തികസഹായികളോട് അനുചിതമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് 2004ൽ അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന് സോണിയ എഴുതിയിരുന്നതായി ജയ െജയ്റ്റ്ലി പറയുന്നു. തെഹൽകയുടെ അന്നത്തെ സാമ്പത്തികസഹായികളായി പറയുന്നത് ‘ഫസ്റ്റ് ഗ്ലോബൽ’ ആണ്. ‘ദുഷിച്ചവർക്കിടയിലെ ജീവിതം: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വനിതയുടെ ഒാർമകൾ’ എന്ന ഇംഗ്ലീഷ് പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്തു.
ഫെർണാണ്ടസ് രാജിവെക്കുന്നതിന് എൽ.കെ. അദ്വാനിയും ജസ്വന്ത് സിങ്ങും എതിരായിരുന്നെങ്കിലും, രാജിവെക്കണമെന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി വാജ്പേയിക്ക് ഉണ്ടായിരുന്നതെന്നും അതു നടപ്പായെന്നും ജെയ്റ്റ്ലി പുസ്തകത്തിൽ വിശദീകരിക്കുന്നു. സോണിയ എഴുതിയ കത്തും അതിന് താൻ നൽകിയ മറുപടിയും ചേർത്തുവെച്ച് വായിക്കണമെന്ന് പി. ചിദംബരം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
