Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വൈകാതെ ഇന്ത്യയിൽ...

'വൈകാതെ ഇന്ത്യയിൽ സ്വീകരണം നൽകാമെന്ന്​ പ്രതീക്ഷിക്കുന്നു'; കമല ഹാരിസിന്​ സോണിയയുടെ കത്ത്​

text_fields
bookmark_border
വൈകാതെ ഇന്ത്യയിൽ സ്വീകരണം നൽകാമെന്ന്​ പ്രതീക്ഷിക്കുന്നു; കമല ഹാരിസിന്​ സോണിയയുടെ കത്ത്​
cancel

ന്യൂഡൽഹി: അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസിന്​അഭിനന്ദനങ്ങൾ നേർന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. വൈകാതെ ഇന്ത്യയിൽ വെച്ച്​ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി സോണിയ കത്തിൽ കുറിച്ചു.

''താങ്കളുടെ വിജയം അമേരിക്കൻ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയ-ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്. കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത്​ വലിയ വിജയമാണ്​. താങ്കളുടെ അമ്മയിൽ നിന്നും ഉൾകൊണ്ട മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും വേണ്ടി നിലകൊണ്ടതിൽ അഭിനന്ദിക്കുന്നു''

''​വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി താങ്കൾ പ്രവർത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കൾ കരുത്തുറ്റതാക്കുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി താങ്കൾ നിലകൊള്ളും. ഇന്ത്യയിൽ വെച്ച്​ അധികം വൈകാതെ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്നാണ്​ കരുതുന്നത്. താങ്കൾ വലിയ രാജ്യത്തെ നേതാവ്​ മാത്രമല്ല, ഇന്ത്യയുടെ പ്രിയപ്പെട്ട മകൾ കൂടിയാണ്'' -സോണിയ ഗാന്ധി കമലക്കയച്ച കത്തിൽ പറഞ്ഞു.

നിയുക്ത അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനും സോണിയ അഭിനന്ദനക്കത്ത്​ അയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhikamala harris
Next Story