Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങൾക്ക് ടിക്കറ്റ്...

'നിങ്ങൾക്ക് ടിക്കറ്റ് എടുത്തുനൽകിയത് സോണിയാഗാന്ധി' ലഘുലേഖ വിതരണം ചെയ്ത് കോൺഗ്രസ് എം.എൽ.എ 

text_fields
bookmark_border
congress-paid-ticket.jpg
cancel
camera_alt??????????? ???????????? ?????????????? ?????? ?????? ????????? ???????? ??.??.?

ന്യൂഡൽഹി: ലോകം മുഴുവൻ യാതനയനുഭവിക്കുന്ന കോവിഡ് കാലത്തും രാഷ്ട്രീയനേട്ടം ലക്ഷ്യം വെച്ച് പാർട്ടികൾ. അന്തർസംസ്ഥാന തൊഴിലാളികളേയും കൊണ്ട് പഞ്ചാബിൽ നിന്നുമുള്ള ട്രെയിനിലാണ് ഈ കാഴ്ച. ബിഹാറിലേക്ക് യാത്ര തിരിക്കുന്ന ട്രെയിനിലെ യാത്രാക്കാർക്കെല്ലാം ഒരു ലഘുലേഖ ലഭിച്ചു. 'നിങ്ങളുടെ യാത്രക്കുള്ള ടിക്കറ്റുകൾക്ക് പണം നൽകിയത് സോണിയാഗാന്ധിയാണ്.' എന്നായിരുന്നു കുറിപ്പിന്‍റെ ഉള്ളടക്കം. 

'നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമയത്തെല്ലാം കോൺഗ്രസ് കൂടെയുണ്ടാകും' എന്ന തലക്കെട്ടിൽ അച്ചടിച്ച ലഘുലേഖ വിതരണം ചെയ്തത് എം.എൽ.എ അമരീന്ദർ രാജ വാറിങ്ങാണ്. ബിഹാറിലെ മുസഫർപുരിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തൊഴിലാളികളെ യാത്രയാക്കാൻ എത്തിയതായിരുന്നു അദ്ദേഹം. 

ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം ഒരു പ്രസംഗവും നടത്തി. 'സോണിയാഗന്ധിയും കോൺഗ്രസ് പാർട്ടിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമാണ് ഇന്ന് നിങ്ങളെ ഇവിടെ നിന്നും യാത്രയാക്കുന്നത്.' യാത്രക്കിടയിൽ ലഘുലേഖ മുഴുവനും വായിക്കണമെന്നും അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress MLAMigrant workerssramik train
News Summary - Sonia Gandhi Paid For Your Tickets, Congress MLA Tells Migrants On Train
Next Story