സീതാറാം കേസരിയെ നീക്കിയത് സോണിയക്ക് വഴിയൊരുക്കാൻ –മോദി
text_fieldsമഹാസമുന്ദ് (ഛത്തിസ്ഗഢ്): ദലിതനായ കോൺഗ്രസ് പ്രസിഡൻറ് സീതാറാം കേസരിയെ കാലാവധി പൂർത്തിയാക്കാതെ നീക്കിയത് സോണിയ ഗാന്ധിക്ക് വഴിയൊരുക്കാനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. നവംബർ 20ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരേത്ത സർക്കാറിെൻറ നിയന്ത്രണം ഒരു കുടുംബത്തിെൻറ റിമോട്ട് കൺട്രോളിലായിരുന്നു.
ഇവർ ബി.ജെ.പിയെ ഭയക്കുകയാണെന്നും നെഹ്റു കുടുംബത്തെ പരാമർശിച്ച് മോദി പറഞ്ഞു. കോൺഗ്രസിന് ഒരു കുടുംബത്തിന് പുറത്തുള്ള കഴിവുള്ള ആരെയെങ്കിലും പാർട്ടി പ്രസിഡൻറാക്കാനാവുമോ? കുടുംബത്തിലെ നാലു തലമുറയാണ് രാജ്യം ഭരിച്ചത്. എന്നാൽ, ഇതിെൻറ ഗുണഫലം ജനത്തിന് ലഭിച്ചില്ല. ഇവരുടെ േക്ഷമമല്ലാതെ ജനങ്ങളുടെ േക്ഷമത്തെക്കുറിച്ച് അവർ ചിന്തിച്ചില്ലെന്ന് മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.