Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിമതരെ സമിതികളിൽ നിയമിച്ച്​ പാളയത്തിലെ പട തടയാൻ സോണിയയുടെ നീക്കം
cancel
Homechevron_rightNewschevron_rightIndiachevron_right'വിമതരെ' സമിതികളിൽ...

'വിമതരെ' സമിതികളിൽ നിയമിച്ച്​ പാളയത്തിലെ പട തടയാൻ സോണിയയുടെ നീക്കം

text_fields
bookmark_border

കോൺഗ്രസ്​ നേതൃത്വത്തിനെതിരായ 'പാളയത്തിലെ പട' ശമിപ്പിക്കാൻ സോണിയാ ഗാന്ധിയുടെ ഇടപെടൽ. എതിർപ്പുയർത്തുന്നവരിൽ നിന്ന്​ നാലു​േപരെ എ.​െഎ.സി.സി അധ്യക്ഷയെ സഹായിക്കാനുള്ള മൂന്ന്​ കമ്മിറ്റികളിലേക്കായി നിയമിച്ചു. ബീഹാർ തെരഞ്ഞെടുപ്പ്​ പരാജയത്തി​െൻറ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചുള്ള കപിൽ സിബലി​െൻറ അഭിമുഖം പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ്​ എ.​െഎ.സി.സി അധ്യക്ഷയുടെ ഇടപെടൽ. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന്​ മാറിനിൽക്കുന്നതി​െൻറ ഭാഗമായി ഗോവയിലേക്ക്​ പോകുന്നതി​െൻറ തൊട്ടുമുമ്പാണ്​ പുതിയ നിയമനം വിവരം അവർ പുറത്തുവിട്ടത്​.

വിദേശകാര്യ സമിതിയിലേക്ക്​ ശശി തരൂരിനെയും ആനന്ദ്​ ശർമയെയും ദേശീയ സുരക്ഷാ സമിതിയിലേക്ക്​ ഗുലാം നബി ആസാദിനെയും വീരപ്പ മൊയ്​ ലിയെയുമാണ്​ നിയമിച്ചത്​. സാമ്പത്തിക കാര്യ സമിതിയിലേക്ക്​ മുൻ ധനമന്ത്രി പി. ചിദംബരത്തെയും നിയമിച്ചിട്ടുണ്ട്​. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്​ എല്ലാ സമിതികളിലും അംഗമാണ്​. എ.​െഎ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിക്ക്​ ഉപദേശം നൽകുന്നതിനുള്ള വിദഗ്​ദ സമിതികളാണിത്​.

പി. ചിദംബരം വിമത വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തു വന്ന കപിൽ സിബലി​െൻറ അഭിപ്രായങ്ങളോട്​ യോജിപ്പുള്ള രീതിയിലാണ്​ പിന്നീട്​ അദ്ദേഹം പ്രതികരിച്ചത്​. നേതൃത്വത്തി​െൻറ നടപടികളിൽ അസംതൃപ്​തിയുള്ളവരുടെ ഗ്രൂപ്പിലേക്ക്​ അ​ദ്ദേഹവും മാറുകയാണെന്ന സൂചനകൾക്കിടയിലാണ്​ അദ്ദേഹം ധനകാര്യ സമിതിയിൽ ഉൾ​പ്പെടുത്തിയത്​.

ഗുലാം നബി ആസാദ്​, കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ 23 പ്രമുഖ നേതാക്കൾ പാർട്ടി നേതൃത്വത്തി​െൻറ നിർജീവതക്കെതിരെ​ നൽകിയ കത്തിലൂടെ തുടങ്ങിയതാണ്​ കോൺ​ഗ്രസി​െല ഇപ്പോഴത്തെ ആഭ്യന്തര വിമർശനങ്ങൾ. പ്രകടമായ മുഴുസമയ നേതൃത്വം വേണം പാർട്ടിയെ ചലിപ്പിക്കാൻ എന്നാവശ്യപ്പെട്ടായിരുന്നു കത്ത്​. ഗാന്ധി കുടുംബത്തി​െൻറ പിടിയിൽ നിന്ന്​ പാർട്ടിയെ മോചിപ്പിക്കാനുള്ള നീക്കമായാണ്​ ഇത്​ വിലയിരുത്തപെട്ടത്​. തുടർന്ന്​ നേതൃ യോഗത്തിൽ സോണിയാ ഗാന്ധി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തക സമിതി അവർക്ക്​ പിന്തുണ നൽകി.

ബീഹാർ തെര​െഞ്ഞടുപ്പിലെയും മറ്റു ഉപതെരഞ്ഞെടുപ്പുകളിലെയും കോൺഗ്രസി​െൻറ പരാജയമാണ്​ പാർട്ടി നേതൃത്വത്തിനെതിരായ പുതിയ വിമർശനങ്ങൾക്കിടയാക്കിയത്​. മുതിർന്ന നേതാവ്​ കപിൽ സിബൽ ഇൻഡ്യൻ എക്​സ്​പ്രസിന്​ നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്​. അഭിപ്രായങ്ങൾ തുറന്ന്​ പറയാനുള്ള വേദികൾ ഇ​ല്ലെന്നും കപിൽ പറഞ്ഞിരുന്നു.

കപിൽ സിബലി​െൻറ വിമർശനങ്ങൾക്ക്​ 'വിമത' ഗ്രൂപ്പിന്​ പുറത്തു നിന്നു കൂടി പിന്തുണ ലഭിച്ചു തുടങ്ങിയ സാഹചര്യത്തിലാണ്​ സമിതികളിലേക്ക്​ നേതാക്കളെ നിയമിച്ചുകൊണ്ടുള്ള സോണിയയുടെ ഇടപെടൽ. പരസ്യവിമർശനങ്ങൾ ഒഴിവാക്കാനും അസംതൃപ്​തി പടരുന്നത്​ തടയാനും ഇതിലൂടെ കഴിയുമെന്നാണ്​ നേതൃത്വം കണക്കുകൂട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhicongress
Next Story