സോണിയ ഗാന്ധി പത്രിക നൽകി
text_fieldsലഖ്നോ: യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക നൽകി. പ്രത്യേക പൂജക്ക് ശേഷമാണ് സോണിയ പത്രിക സമർപ്പണത്തിനെത്തിയത്. പൂജ ചടങ്ങിൽ മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും പെങ്കടുത്തു. ഇത് അഞ്ചാം തവണയാണ് സോണിയ റായ്ബറേലിയിൽ മത്സരിക്കുന്നത്.
അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ദിനേശ് പ്രതാപ് സിങ്ങാണ് സോണിയയുടെ എതിരാളി. അഞ്ചാം ഘട്ടത്തിൽ മേയ് ആറിനാണ് റായ്ബറേലിയിൽ പോളിങ്.
സോണിയയുടെ ആസ്തി 11. 82 കോടി രൂപയാണ്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ആസ്തി 9.28 കോടിയായിരുന്നു. മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് അഞ്ചു കോടി രൂപ സോണിയ വായ്പയായി നൽകിയിട്ടുണ്ട്. 60 ലക്ഷം രൂപ കൈവശമുണ്ട്. ബാങ്ക് നിക്ഷേപമായി 16.5 ലക്ഷം രൂപയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
