Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോ​ണി​യ മൂന്നാം തവണയും...

സോ​ണി​യ മൂന്നാം തവണയും ഇ.ഡിക്ക് മുമ്പാകെ, വിജയ്ചൗക്കിൽ പ്രതിഷേധിച്ച എം.പിമാർ കസ്റ്റഡിയിൽ

text_fields
bookmark_border
sonia gandhi
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ മൂ​ന്നു​ദി​വ​സ​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ചോ​ദ്യം​ചെ​യ്ത​ത് 11 മ​ണി​ക്കൂ​ർ. മ​റു​പ​ടി ആ​രാ​ഞ്ഞ​ത് നൂ​റോ​ളം ചോ​ദ്യ​ങ്ങ​ൾ​ക്ക്.

പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ന് പു​റ​ത്തും എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ർ​ന്ന​തി​നി​ട​യി​ൽ ബു​ധ​നാ​ഴ്ച മൂ​ന്നു​മ​ണി​ക്കൂ​റാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ. രാ​വി​ലെ 11ന് ​ഇ.​ഡി ആ​സ്ഥാ​ന​ത്ത് എ​ത്തി​യ സോ​ണി​യ ഗാ​ന്ധി ഉ​ച്ച​ക്ക് ര​ണ്ടോ​ടെ മ​ട​ങ്ങി. വീ​ണ്ടും വി​ളി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചോ​ദ്യം​ചെ​യ്യ​ൽ അ​വ​സാ​നി​ച്ചെ​ന്നാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ.

നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡി​ന്റെ സ്വ​ത്തും ന​ട​ത്തി​പ്പു​മാ​യി സോ​ണി​യ​ക്കു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്ത​തി​നെ​ക്കു​റി​ച്ചു​മാ​ണ് ഇ.​ഡി മൊ​ഴി​യെ​ടു​ത്ത​ത്. മു​തി​ർ​ന്ന ഓ​ഫി​സ​റു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് സോ​ണി​യ ന​ൽ​കി​യ മ​റു​പ​ടി മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ രേ​ഖ​പ്പെ​ടു​ത്തി. നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡി​ൽ​നി​ന്ന് വ്യ​ക്തി​പ​ര​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് സോ​ണി​യ വി​ശ​ദീ​ക​രി​ച്ചു.

ഇ.​ഡി​യു​ടെ അ​ടു​ത്ത ന​ട​പ​ടി എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സോ​ണി​യ, രാ​ഹു​ൽ, മ​റ്റു പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ​വ​ൻ ബ​ൻ​സാ​ൽ എ​ന്നി​വ​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ ന​ൽ​കി​യ മൊ​ഴി ക്രോ​ഡീ​ക​രി​ച്ച് പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​വും അ​ടു​ത്ത ന​ട​പ​ടി​ക​ൾ.

അതേസമയം, സോണിയ ഗാന്ധിയെ ഇ.ഡി വേട്ടയാടുന്നതിനും വിലക്കയറ്റത്തിനുമെതിരെ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വിജയ് ചൗക്കിൽ പ്രതിഷേധിച്ച എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പാ​ർ​ട്ടി​യി​ലെ ജി-23 ​തി​രു​ത്ത​ൽ​വാ​ദി​ക​ളു​ടെ നേ​താ​ക്ക​ളാ​യ ഗു​ലാം​ന​ബി ആ​സാ​ദ്, ആ​ന​ന്ദ് ശ​ർ​മ എ​ന്നി​വ​രെ​ക്കൂ​ടി ക​ള​ത്തി​ലി​റ​ക്കി​യ പ്ര​തി​ഷേ​ധ​മാ​ണ് കോ​ൺ​ഗ്ര​സ് ബു​ധ​നാ​ഴ്ച ന​ട​ത്തി​യ​ത്. ​ആ​രോ​ഗ്യ സ്ഥി​തി​യും പ്രാ​യ​വും സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന​യും ന​ൽ​കാ​തെ മാ​ര​ത്ത​ൺ ചോ​ദ്യം​ചെ​യ്യ​ൽ ന​ട​ത്തു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്ന് ഗു​ലാം​ന​ബി ആ​സാ​ദ് പ​റ​ഞ്ഞു. രാ​ജാ​ക്ക​ന്മാ​ർ യു​ദ്ധ​കാ​ല​ത്തും കാ​ണി​ച്ചി​ട്ടു​ള്ള മ​ര്യാ​ദ​ക്ക് വി​രു​ദ്ധ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പാർലമെന്‍റിൽ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച എം.പിമാരെ അകാരണമായി സസ്പെൻഡ് ചെയ്യുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയക്കുകയാണെന്നും രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോയപ്പോഴും എം.പിമാരെ തടഞ്ഞതാ‍‍യും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

സ​ത്യം മ​റ​ച്ചു​വെ​ക്കാ​നു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്ന് ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ദ്ദ ആ​രോ​പി​ച്ചു. നെ​ഹ്റു കു​ടും​ബ​ത്തി​ന് നി​യ​മാ​തീ​ത പ​ദ​വി ക​ൽ​പി​ച്ചു​ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiEnforcement Directorat
News Summary - sonia gandhi in ed office
Next Story