Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെലവഴിക്കാത്ത 30,000...

ചെലവഴിക്കാത്ത 30,000 കോടി സാമൂഹികക്ഷേമ സെസ്​ കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കണം -സോണിയ

text_fields
bookmark_border
sonia-gandhi
cancel

ന്യൂഡൽഹി: 30,000 കോടി രൂപയുടെ സാമൂഹികക്ഷേമ സെസ്​ കേ​ന്ദ്രസർക്കാർ ചെലവഴിച്ചിട്ടില്ലെന്നും കോവിഡ്​ പ്രതിരോധത ്തിനായി ഇത്​ ഉപയോഗിക്കണമെന്നും കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. 49,668 കോടി സാമൂഹികക്ഷേമ പ്രവർത്തനങ്ങ ൾക്കുള്ള സെസായി പിരിച്ചെടുത്തിട്ടുണ്ട്​. ഇതിൽ 19,379 കോടി മാത്രമാണ്​ ചെലവഴിച്ചതെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അയച്ച കത്തിലാണ്​ സോണിയ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്​.

കോവിഡ്​-19 ബാധിച്ച മറ്റ്​ രാജ്യങ്ങൾ ചെയ്​തത്​ പോലെ ഇന്ത്യയിലും പ്രത്യേക സാമ്പത്തിക പാക്കേജ്​ വേണമെന്നാണ്​ സോണിയയുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ മോദി സർക്കാർ കാനഡയെ മാതൃകയാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 4.4 കോടി ജനങ്ങൾ ജോലി ചെയ്യുന്ന നിർമാണ മേഖല സ്​തംഭനാവസ്ഥയിലാണ്​. നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ കടുത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കുന്നതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്നും അവർ പറഞ്ഞു.

കോവിഡ്​ ബാധയെ തുടർന്ന്​ സമ്പദ്​വ്യവസ്ഥയിലുണ്ടാവുന്ന പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും മോദി സർക്കാർ എടുത്തിട്ടില്ലെന്ന ആരോപണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോവിഡിനെ തുടർന്ന്​ സമ്പദ്​വ്യവസ്ഥയിൽ തകർച്ചയുടെ സുനാമിയുണ്ടാകുമെന്നാണ്​ രാഹുലി​​െൻറ പ്രവചനം. ഇതിന്​ പിന്നാലെയാണ്​ സോണിയയും ഇക്കാര്യം പ്രധാനമന്ത്രിക്ക്​ മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhimalayalam newsindia newscorona virus
News Summary - sonia gandhi on covid 19-India news
Next Story