Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഋഷി സുനകിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി; ഇന്ത്യ-ബ്രിട്ടീഷ് ബന്ധം കൂടുതൽ ആഴത്തിലാകും
text_fieldsbookmark_border
ന്യൂഡൽഹി: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഋഷി സുനകിനെ അഭിനന്ദിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഋഷി സുനക് പ്രധാനമന്ത്രി പദത്തിലെത്തിയത് ഇന്ത്യക്കാർക്ക് അഭിമാനകരമാണെന്ന് സോണിയ പറഞ്ഞു.
ഇന്ത്യ-ബ്രിട്ടീഷ് ബന്ധം എല്ലായ്പ്പോഴും വളരെ സവിശേഷമാണെന്നും ഋഷി സുനകിന്റെ ഭരണകാലത്ത് അത് കൂടുതൽ ആഴത്തിലാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യൻ വംശജനുമാണ് ഋഷി സുനക്.
Next Story

