ഡൽഹി കലാപം: അമിത് ഷാ രാജിവെക്കണം -സോണിയഗാന്ധി
text_fieldsന്യൂഡൽഹി: വടക്കു-കിഴക്കൻ ഡൽഹിയിൽ സി.എ.എയെ അനുകൂലിക്കുന്നവർ നടത്തിയ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത് ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പിയാണ് കലാപത്തിന് ഉത്തരവാദി. കപിൽ മിശ്രയുടെ പ്രസംഗമാണ് അനിഷ്ട സംഭവങ്ങൾക്ക് തുടക്കം കുറിച്ചതെന്നും സോണിയ പറഞ്ഞു.
ഡൽഹിയിലെ അക്രമം ആസൂത്രിതമാണ്. ഇത് തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടു. എല്ലാ കോൺഗ്രസ് നേതാക്കളും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
കലാപമുണ്ടായപ്പോൾ അരവിന്ദ് കെജ്രിവാൾ മൗനം പാലിച്ചു. പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് ഇടപെടും. കലാപം ഇല്ലാതാക്കാനുള്ള പ്രാഥമിക നടപടികൾ പോലും കേന്ദ്രസർക്കാർ സ്വീകരിച്ചില്ലെന്നും സോണിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
