Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sonia gandhi and rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യ​ത്തെ വാക്​സിൻ...

രാജ്യ​ത്തെ വാക്​സിൻ ക്ഷാമത്തിന്​ കാരണം മോദി സർക്കാറിന്‍റെ പിടിപ്പുകേട്​ -സോണിയ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ക്ഷാമത്തിന്​ കാരണം മോദി സർക്കാറിന്‍റെ പിടിപ്പുകേടാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.

ആളുകളെ പരിശോധിക്കുക, പിന്തുടരുക, വാക്സിൻ നൽകുക എന്നതിനാണ്​ മുൻഗണന നൽകേണ്ടതെന്ന്​ സോണിയ ഗാന്ധി പറഞ്ഞു. 'കോൺഗ്രസ് ഭരിക്കുന്നയിടങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും യഥാർത്ഥ രോഗികളുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം സർക്കാറുകൾ വെളിപ്പെടുത്തണം, ഇക്കാര്യത്തിൽ സുതാര്യത വേണം.

ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിനാണ്​ മുഖ്യപരിഗണന നൽകേണ്ടത്​. അതിനുശേഷം മതി വാക്സിൻ കയറ്റുമതി ചെയ്യുന്നതും മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും. സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. മോദി സർക്കാർ കാര്യങ്ങൾ തെറ്റായിട്ടാണ്​ കൈകാര്യം ചെയ്​തത്​. വാക്സിൻ അനിയന്ത്രിതമായി കയറ്റുമതി ചെയ്​തതാണ്​ ഇന്ത്യയിൽ ക്ഷാമം ഉണ്ടാകാൻ കാരണം -സോണിയ പറഞ്ഞു.

കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്സിൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയതായി രാഹുൽ ഗാന്ധി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ആവശ്യക്കാർക്കെല്ലാം എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം, മഹാരാഷ്​ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, യു.പി, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്​, ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്​. കേരളത്തിൽ 25,000 പേർക്ക്​ നൽകാനുള്ള വാക്​സിൻ മാത്രമാണ്​ സ്​റ്റോക്കുള്ളത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhivaccinecovid
News Summary - Sonia Gandhi blames Modi government for vaccine shortage in the country
Next Story