Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുവർണ ക്ഷേത്രത്തിൽ...

സുവർണ ക്ഷേത്രത്തിൽ സോണിയ മാപ്പു പറഞ്ഞു; ബാബരി മസ്​ജിദിൽ മോദി മാപ്പു​ പറയുമോ?

text_fields
bookmark_border
charan-modi.jpg
cancel

ന്യൂഡൽഹി: സിഖ്​ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്​ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ എത്തി​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പു​ പറഞ്ഞത്​ ​േപാലെ, ബാബരി മസ്​ജിദ്​ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ്​ പറയുമോയെന്ന്​ പഞ്ചാബിലെ കോൺഗ്രസ്​ നേതാവ്​ ചരൺ സിങ്​ സാപ്ര. ബ്ലൂസ്റ്റാർ സൈനിക നടപടിയുടെയും സിഖ് വിരുദ്ധ കലാപത്തിന്‍റെയും പേരിൽ കോൺഗ്രസിനെ എതിർക്കുന്ന ബി.ജെ.പിയോടാണ് ദേശീയ ചാനൽ ന്യൂസ്18 സംഘടിപ്പിച്ച ചർച്ചാ പരിപാടിക്കിടെ ചരൺസിങ് ചോദ്യം ഉന്നയിച്ചത്.

സിഖ്​ വിരുദ്ധ കലാപത്തി​​​​െൻറ​ പേരിൽ സംഭവിച്ച തെറ്റിന് കഴിഞ്ഞ 33 വർഷമായി കോൺഗ്രസിനെ ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ​1992ൽ കർസേവകർ ബാബരി മസ്​ജിദ്​ തകർത്തതിന്​ ശേഷം രാജ്യത്ത്​ വൻ കലാപമുണ്ടാകുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി​. ഈ വിഷയത്തിൽ നരേന്ദ്ര മോദി ഡൽഹിയിലെ ജുംആ മസ്​ജിദ് സന്ദർശിച്ച്  മാപ്പ്​ പറയുമോ? ^സാപ്ര ചോദിച്ചു.

1984ൽ സുവർണ ക്ഷേത്രത്തിലെ ബ്ലൂസ്​റ്റാർ ഒാപ്പറേഷന്​ ശേഷമുണ്ടായ സിഖ്​ വിരുദ്ധ കലാപമാണ് പ്രധാനമന്ത്രി​ ഇന്ദിരാ ഗാന്ധിയുടെ വധത്തിലേക്ക്​ നയിച്ചത്​​. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ ധാരുണയന്ത്യം​. വർഷങ്ങൾക്ക് ശേഷം കോൺഗ്രസ്​ അധ്യക്ഷയായ സോണിയ ഗാന്ധി സുവർണ ക്ഷേത്രം സന്ദർശിക്കുക‍യും 1984ൽ നടന്ന ​സംഭവങ്ങളിൽ  മാധ്യമങ്ങളെ സാക്ഷി നിർത്തി മാപ്പു ​പറയുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും​ പാർലമ​​െൻറിൽ സമാന സംഭവവുമായി ബന്ധപ്പെട്ട്​ ഖേദം പ്രകടിപ്പിച്ചിരുന്നു.  

അതേ സമയം, ചരൺ സിങ്ങി​​​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ രംഗത്ത്​ വന്നു. കലാപം കുത്തിപ്പൊക്കി ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ആണ്​ കോൺഗ്രസ്​ ശ്രമിക്കുന്നതെന്ന്​ ഷാ പ്രതികരിച്ചു. ദേശവിരുദ്ധ സംഘടനയിൽ നിന്നും പണം കൈപ്പറ്റിയ ഉന പ്രക്ഷോഭത്തിന്‍റെ നേതാവ് ജിഗ്​നേഷ്​ മേവാനിയുമായി കോൺഗ്രസ്​ കൂട്ടുകൂടുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ്​ നൽകുകയും ചെയ്​തത്​ വോട്ട്​ ബാങ്ക്​ ലക്ഷ്യം വെച്ചാണെന്നും അമിത്​ ഷാ കുറ്റ​െപ്പടുത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modisonia gandhiGolden Templebabri masjidmalayalam news
News Summary - Sonia Gandhi Apologised at Golden Temple- India News
Next Story