Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ ഗായകൻ ക്യാപ്​റ്റൻ...

ആ ഗായകൻ ക്യാപ്​റ്റൻ ദീപക്​ സാഥേയല്ല; വൈസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്ര

text_fields
bookmark_border
ആ ഗായകൻ ക്യാപ്​റ്റൻ ദീപക്​ സാഥേയല്ല; വൈസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്ര
cancel

കോഴിക്കോട്​: കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റ്​ ക്യാപ്​റ്റൻ ദീപക്​ വസന്ത്​ സാഥേയെയും വ്യാജന്മാർ വെറുതേ വിടുന്നില്ല. അദ്ദേഹം പാടിയതെന്ന പേരിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ സജീവമായി കറങ്ങി നടപ്പുണ്ട്​. ഒരു സൈനിക പരിപാടിയിൽ മഹേഷ്​ ഭട്ട്​ സംവിധാനം ചെയ്​ത 'പാപ്പ കെഹ്​തേ ഹേ' എന്ന സിനിമയിലെ 'ഘർ സെ നികൽതേ ഹീ' എന്ന ഗാനം ഒരു സൈനിക ഉദ്യോഗസ്​ഥൻ പാടുന്ന വിഡിയോ ആണ്​ ദീപക്​ സാഥേയുടേതായി പ്രചരിക്കുന്നത്​.

എന്നാൽ, യഥാർഥത്തിൽ അത്​ നാവിക സേനയുടെ മുൻ കമാൻഡർ ഇൻ ചീഫ്​ വൈസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്രയാണ്​. വെസ്​റ്റേൺ നേവൽ കമാൻഡി​െൻറ ഗോൾഡൻ ജൂബിലി ആഠോഷ വേളയിൽ അദ്ദേഹം പാട്ടുപാടുന്നതാണ്​ ദീപക്​ സാഥേയുടേതായി പ്രചരിക്കുന്നത്​. യഥാർഥ വിഡിയോയുടെ തുടക്കത്തിൽ വൈസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്രയുടെ പേര്​ അനൗൺസ്​ ചെയ്യുന്നുണ്ട്​. എന്നാൽ, ഈ ഭാഗം ഒഴിവാക്കിയാണ്​ പാടുന്നത്​ ദീപക്​ സാഥേ ആണെന്ന്​ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്​.

Show Full Article
TAGS:deepak sathe fake video of deepak sathe karipur air crash air crash kerala 
Next Story