ശരീരഭാരം 6.9 കിലോ കുറഞ്ഞു, രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ് അവശനിലയിൽ; ജന്തർമന്തറിൽ സോനം വാങ്ചുകിന്റെ നിരാഹാരം പത്താംദിവസത്തിലെത്തി
text_fieldsന്യൂഡൽഹി: പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രക്ഷോഭ ഭാഗമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നിരാഹാരം തുടങ്ങിയതിനുശേഷം അദ്ദേഹത്തിന്റെ ശരീരഭാരം 6.9 കിലോ കുറഞ്ഞു.
രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ് സോനം വാങ്ചുക് അവശനിലയിലായിട്ടുണ്ട്. സമരസ്ഥലത്ത് പൊലീസ് വനിത വളന്റിയർമാരുടെ പടവും വിഡിയോയും എടുത്തത് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ചോദ്യം ചെയ്തു. സംഘർഷമുണ്ടായതിനെ തുടർന്നാണ് പൊലീസ് പിന്തിരിഞ്ഞത്. ജന്തർ മന്തറിലെ സി.ജെ.പി സമരം 18ാം ദിവസത്തിലെത്തി. അഭിജീത് ദിപ്കെ തിങ്കളാഴ്ച മഹാരാഷ്ട്രയിലെത്തി വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കുചേർന്നു. ജന്തർ മന്തറിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ബാനറിൽ ഏതാനും വിദ്യാർഥികളും നിരാഹാര സമരം അനുഷ്ഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

