Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

text_fields
bookmark_border
നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്
cancel

ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലുള്ള നേതാക്കളെ നാളെയോടെ വിട്ടയച്ചില്ലെങ്കിൽ പദയാത്രയോ നിരാഹാരസമരമോ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. ജന്തർ മന്തറിലെ പ്രതിഷേധത്തിനായി എത്തിയ സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെയാണ് വാങ്ചുകിന്റെ മുന്നറിയിപ്പ്. നേതാക്കളെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനൊപ്പം തുടർസമരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും അദ്ദേഹം നല്ത്സകി. നിലവിൽ രാജ്യതലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിനുള്ളിൽ വെച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദേശീയതലത്തിൽ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് നേതാക്കളുടെ മോചനത്തിനായി സോനം വാങ്ചുക് രംഗത്തെത്തിയത്. ശീതകാല മുന്നൊരുക്കങ്ങളും ലഡാക്കിലെ ജലസുരക്ഷാ ശാസ്ത്ര പ്രോജക്ടുകളുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം തനിക്ക് ഈ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും സമാധാനപരമായ രീതിയിൽ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നേതാക്കളെ വിട്ടയക്കുന്നതിനായി നാളെയോടെ സമയപരിധി നിശ്ചയിച്ചാണ് വാങ്ചുക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പദയാത്രയിലൂടെയോ നിരാഹാരസമരത്തിലൂടെയോ പ്രതിഷേധം തുടരാനാണ് നീക്കം. കസ്റ്റഡി നടപടിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് ഇതോടെ ഉയരുന്നത്. നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന നിലപാടിലാണ് വാങ്ചുക്. അതേസമയം, മുന്നറിയിപ്പിനോട് അധികൃതർ പ്രതികരിച്ചിട്ടുണ്ടോയെന്നോ സമരത്തിന്റെ കൃത്യമായ രൂപവും സമയക്രമവും സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളോ വ്യക്തമാക്കിയിട്ടില്ല.

ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ടിഎംസി അധ്യക്ഷ മമത ബാനർജി, കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, വിദ്യാർത്ഥി നേതാവ് നേഹ ബോറ എന്നിവരടക്കം ആയിരത്തോളം പ്രതിഷേധക്കാരെയാണ് ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sonam Wangchuk Warns of Hunger Strike
Next Story