Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right16 ദിവസം പിന്നിട്ട്...

16 ദിവസം പിന്നിട്ട് പാറ്റ സമരം; വാങ്‌ചുകിന്‍റെ ശരീരഭാരം ആറ് കിലോ കുറഞ്ഞു

text_fields
bookmark_border
sonam wangchuk cockroach party
cancel
camera_alt

ജന്തർമന്തറിൽ സി.ജെ.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്‌ചുക്

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരം ഞായറാഴ്ച 16 ദിവസം പിന്നിട്ടു.

സമരത്തിന്‍റെ ഭാഗമായി കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്‍റെ ശരീരഭാരം ആറ് കിലോ കുറഞ്ഞു.

ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ സി.ജെ.പി ഉറച്ചുനിൽക്കുന്നത്. ചോദ്യച്ചോർച്ചയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത റിയ കുമാരി ഥാപ്പ എന്ന വിദ്യാർഥിനിയുടെ മാതാപിതാക്കൾ ഞായറാഴ്ച സമരവേദിയിൽ എത്തിയെന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്‍കെ എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.

അതിനിടെ, സി.ജെ.പിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംയുക്ത കിസാൻ മോർച്ചയുടെ പ്രതിനിധി സംഘം ചൊവ്വാഴ്ച സമരവേദിയിലെത്തും. സമരമിരിക്കുന്ന ജെ.എൻ.യു വിദ്യാർഥി യൂനിയൻ ജോയന്‍റ് സെക്രട്ടറി ഡാനിഷ് അലിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonam WangchukCockroach Janata Party
News Summary - cockroach party protest completes 16 days; Sonam Wangchuk loses 6 kg
Next Story