സൊനാലിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധന നടത്തും, പോസ്റ്റ് മോർട്ടം വിഡിയോയിൽ പകർത്താൻ തീരുമാനം
text_fieldsപട്ന: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ പോസ്റ്റ്മോർട്ടം വിഡിയോയിൽ പകർത്തണമെന്ന് പൊലീസ് നിർദേശം. രണ്ട് ഡോക്ടർമാരുടെ സംഘമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. നടപടികൾ വിഡിയോയിൽ പകർത്തിയ ശേഷം ആന്തരികാവയവങ്ങൾ ഫൊറന്‍സിക് പരിശോധനക്കായി അയക്കും.
മഹിള മോർച്ചയുടെ ദേശീയ നേതാവായ സൊനാലി ഫോഗട്ടിന് ആഗസ്റ്റ് 22ന് രാത്രി ഗോവയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.
സൊനാലിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ കുടുംബം, മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടി.വി അവതാരകയായിരുന്ന സൊനാലി ഫോഗട്ട് 2008ലാണ് ബി.ജെ.പിയിൽ ചേർന്നത്.
ഹരിയാന, പഞ്ചാബി സിനിമകളിലും മ്യൂസിക് വിഡിയോകളിലും അഭിനയിച്ച സൊനാലി, ടിക് ടോക്ക് വിഡിയോകളിലൂടെയാണ് ഏറെ പ്രശസ്തയായത്. 2020ൽ ബിഗ് ബോസ് 14 റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

