സൊനാലിയുടെ ദേഹത്ത് ഒന്നിലധികം മുറിവുകൾ; പോസ്റ്റ് മോർട്ടത്തിൽ കൊലപാതകമെന്ന് സൂചന
text_fieldsപനാജി: ബി.ജെ.പി നേതാവ് സൊനാലി ഫോഗട്ടിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഒന്നിലധികം മുറിവുകൾ സൊനാലിയുടെ ദേഹത്തുണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സൊനാലിയുടെ മരണത്തിൽ ഗോവ പൊലീസ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്ത് വന്നത്.
നേരത്തെ സൊനാലിയുടെ പേഴ്സനൽ അസിസ്റ്റന്റായ സുധീർ സാങ്വാൻ ആണ് മരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. സൊനാലി ഗോവയിലെത്തിയത് സുധീറിനൊപ്പമായിരുന്നു. മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സൊനാലിയുടെ സഹോദരൺ റിങ്കു ധാക്ക രംഗത്തുവന്നിരുന്നു.
ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക്മെയിൽ ചെയ്തിരുന്നുവെന്നും തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ഗോവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

