സൊനാലി ഫോഗട്ടിന്റെ മരണം: കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി
text_fieldsചണ്ഡീഗഡ്: ബി.ജെ.പി നേതാവ് സൊനാലി ഫോഗട്ടിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഖാപ് പഞ്ചായത്ത് നടന്നതിന് തൊട്ടുപിന്നാലെ, കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. കൊലപാതകത്തിന് ശേഷം സോണാലി ഫോഗട്ടിന്റെ കുടുംബം ഇതേ ആവശ്യമുന്നയിച്ച് ഹരിയാന മുഖ്യമന്ത്രിയെ കണ്ടിരുന്നു.
സംസ്ഥാന പൊലീസിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അന്വേഷണം വളരെ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും എന്നാൽ ഹരിയാനയിലെ ജനങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യങ്ങളെത്തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുമെന്നും സാവന്ത് പറഞ്ഞു.
ഫോഗട്ടിന്റെ മരണത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ സഹായം ആവശ്യപ്പെട്ട് സൊനാലിയുടെ കുടുംബവും ഇളയ മകളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

