Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണായ്​ ദുരഭിമാന...

സോണായ്​ ദുരഭിമാന കൊല: ആറു പേർക്ക്​ വധശിക്ഷ

text_fields
bookmark_border
court-hammer
cancel

നാ​സി​ക്​: സോ​ണാ​യ്​ ദു​ര​ഭി​മാ​ന​കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ​കോ​ട​തി ആ​റ്​ പ്ര​തി​ക​ൾ​ക്ക്​​ വ​ധ​ശി​ക്ഷ വി​ധി​ച്ചു. 2013ൽ ​മ​ഹാ​രാ​ഷ്​​ട്ര​യി​ലെ അ​ഹ്​​മ​ദ്​ ന​ഗ​ർ ജി​ല്ല​യി​ലെ സോ​ണാ​യ്​​യി​ൽ ദു​ര​ഭി​മാ​ന കൊ​ല​യി​ലൂ​ടെ മൂ​ന്ന്​ ദ​ലി​ത്​ യു​വാ​ക്ക​ളു​ടെ ജീ​വ​നെ​ടു​ത്ത കേ​സി​ലാ​ണ്​ ജ​ഡ്​​ജി ആ​ർ.​ആ​ർ. വൈ​ഷ്​​ണ​വ്​ ​െഎ.​പി.​സി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ഘു​നാ​ഥ്​ ദ​റ​ൻ​ഡാ​ലെ (52), ര​മേ​ശ്​ ദ​റ​ൻ​ഡാ​ലെ (42), പ്ര​കാ​ശ്​ ദ​റ​ൻ​ഡാ​ലെ (38), പ്ര​വീ​ൺ ദ​റ​ൻ​ഡാ​ലെ (23), അ​ശോ​ക്​ ന​വ്​​ഗി​റെ (32), സ​ന്ദീ​പ്​ കു​ർ​ഹെ (37) എ​ന്നി​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 

സ​ചി​ൻ ഗ​രു (24), സ​ന്ദീ​പ്​ ത​ൻ​വാ​ർ (25), രാ​ഹു​ൽ ക​ണ്ഡാ​രെ (20) എ​ന്നി​വ​രെ​യാ​ണ്​ 2013 ജ​നു​വ​രി ഒ​ന്നി​ന്​ സോ​ണാ​യ്​ ഗ്രാ​മ​ത്തി​ൽ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​ക​ല​മാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ സെ​പ്​​റ്റി​ക്​ ടാ​ങ്കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ദ​ലി​താ​യ സ​ചി​ൻ ഗ​രു​വും മ​റാ​ത്ത സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ തു​ട​ർ​ന്നാ​ണ്​ പ്ര​തി​ക​ൾ ദുര​ഭി​മാ​ന കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ്​ കേ​സ്

Show Full Article
TAGS:Sonai murder case Death Sentance india news malayalam news 
News Summary - Sonai Massacrie: Six Accuse Death Sentance -India News
Next Story