Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിതാവിെൻറ മൃതദേഹത്തിന് മുന്നിൽവെച്ച് മകൻ മിന്നുകെട്ടി
text_fieldsbookmark_border
ചെന്നൈ: പിതാവിെൻറ മൃതദേഹത്തെ സാക്ഷിനിർത്തി മകൻ മിന്നുകെട്ടി. വിഴുപ്പുറം ജില്ലയിലെ ഡിണ്ടിവനം സിങ്കന്നൂർ ദൈവമണി (55) ആണ് മരിച്ചത്. ദൈവമണിയുടെ മകൻ അലക്സാണ്ടറിെൻറയു ം കൊണമംഗലം ബാലസുന്ദരത്തിെൻറ മകൾ ജഗദീശ്വരിയുടെയും വിവാഹം സെപ്റ്റംബർ രണ്ടിന് നടക്കാനിരുന്നതാണ്.
വിവാഹ ക്ഷണപത്രിക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ദൈവമണി പൊടുന്നനെ ഹൃദയാഘാതംമൂലം മരിച്ചത്. പിതാവിെൻറ സാന്നിധ്യത്തിൽ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച അലക്സാണ്ടർ ഉടനടി വധുവിെൻറ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇവരും വിവാഹത്തിന് സമ്മതിച്ചു. മൃതദേഹത്തിൽ വെള്ള ഷർട്ടും മുണ്ടും ധരിപ്പിച്ച് മാലയിട്ട് കസേരയിൽ ഇരുത്തി.
തുടർന്ന് പിതാവിെൻറ കൈയിൽനിന്ന് താലിവാങ്ങുന്നത് പോലെ സ്വീകരിച്ച് മിന്ന് കെട്ടുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളൊന്നിച്ച് ഗ്രൂപ് ഫോേട്ടായുമെടുത്തു. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്കരിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story