You are here
വിദേശിയുടെ കുട്ടിക്ക് ദേശസ്നേഹിയാകാൻ സാധിക്കില്ല - രാഹുലിനെതിരെ ബി.ജെ.പി
ന്യൂഡൽഹി: മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ പരാജയം രുചിച്ച ബി.ജെ.പി കോൺഗ്രസ് അധ്യക്ഷെൻറ ദേശസ്നേഹത്തെ ചോദ്യം ചെയ്ത് തൃപ്തിയടയുന്നു. ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വർഗ്യയാണ് രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്.
വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും ദേശസ്നേഹിയാകാൻ സാധിക്കില്ല. ഹൃദയത്തിൽ ദേശീയ താത്പര്യങ്ങളും ഉണ്ടായിരിക്കില്ല - എന്നാണ് പാർട്ടിയുടെ നേതാവ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ട്വീറ്റ് വിവാദമായെങ്കിലും മാപ്പ് പറയാൻ കൈലാഷ് തയാറായിട്ടില്ല.
എന്നാൽ കൈലാഷിന് മറുപടിയുമായി കോൺഗ്രസ് വാക്താവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തി. കൈലാഷിനെ അടിയന്തരമായി മാനസിക രോഗത്തിന് ചികിത്സിക്കണം. കാരണം മധ്യപ്രേദശ് തെരഞ്ഞെടുപ്പ് പരാജയത്തിെൻറ മുറിവ് അത്ര ആഴത്തിലുള്ളതാണ് - എന്നായിരുന്നു പ്രിയങ്കയുെട മറുപടി.
മധ്യപ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഉത്തരവാദിത്തം കൈലാഷിനായിരുന്നു. അവിടെ കോൺഗ്രസ് 114 സീറ്റുകൾ നേടിയപ്പോൾ 109 സീറ്റുകൾ മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ.