Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​മേത്തിയിൽ...

അ​മേത്തിയിൽ രാഹുലിനെതിരെ കോൺഗ്രസ്​ നേതാവി​ൻെറ മകൻ

text_fields
bookmark_border
അ​മേത്തിയിൽ രാഹുലിനെതിരെ കോൺഗ്രസ്​ നേതാവി​ൻെറ മകൻ
cancel
camera_alt????? ????????? ?????? ???? ???????? ????? ???????????????

അമേത്തി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ മത്സരിക്കുന്നത്​ പാർട്ടി നേതാവ്​ ഹാജി സുൽത്താ ൻ ഖാ​​ൻെറ മകൻ ഹാജി ഹാരൂൺ റഷീദ്​. 1991ൽ രാജീവ് ഗാന്ധിയേയും 1998ൽ സോണിയ ഗാന്ധിയേയും പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒ പ്പു വെച്ച പ്രാദേശിക കോൺഗ്രസ് നേതാവാണ്​ ഹാജി സുൽത്താൻ. എന്നാൽ അമേത്തിയിൽ പ്രദേശിക നേതാക്കളെയും മുസ്​ലിം സമുദായത്തെയും അവഗണിക്കുന്നതിനെതിരെയാണ്​ ഹാരുൺ റഷീദ്​ രാഹുലിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്​.

‘കോൺഗ്രസ് ഞങ്ങളെ അകറ്റി നിർത്തുകയും അവഗണിക്കുകയും ചെയ്യുന്നു. പ്രദേശത്തി​​​​െൻറ വികസനത്തിനു വേണ്ടിയോ മുസ്​ലിം സമുദായത്തിനു വേണ്ടിയോ കോൺഗ്രസ് ചെറുവിരൽ അനക്കുന്നില്ല. മണ്ഡലത്തിൽ 6.5 ലക്ഷം മുസ്‍ലിം വോട്ടർമാരാണുള്ളത്​. അവരെല്ലാം ഇത്തവണ കോൺഗ്രസിനെതിരെ വോട്ട്​ ചെയ്യു’മെന്നും ഹാരുൺ റഷീദ്​ പ്രതികരിച്ചു. പിതാവ് ഹാജി സുൽത്താൻ ഖാൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് ഹാരൂൺ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്​.

രണ്ടാം തവണയും ബി.ജെ.പി സ്ഥാനാർഥിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ്​ രാഹുലിനെ നേരിടുക. എന്നാൽ മുസ്​ലിം സമുദായത്തെ പ്രതിനിധീകരിച്ച്​ ഹാരൂൺ റഷീദ്​ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്​ കോൺഗ്രസിന്​ വെല്ലുവിളിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressamethiLok Sabha Electon 2019Rahul Gandhi
News Summary - Son Of Congress Leader To Contest Against Rahul Gandhi In Amethi- India news
Next Story