സോമനാഥ് ക്ഷേത്രദർശനം കഴിഞ്ഞപ്പോൾ രാഹുൽ ‘അഹിന്ദു’വെന്ന് വിവാദം
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ ഭാഗമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ സോമനാഥ് ക്ഷേത്രദർശനം വിവാദത്തിൽ. സന്ദർശക രജിസ്റ്ററിൽ രാഹുൽ ഗാന്ധി ‘അഹിന്ദു’വെന്ന് രേഖപ്പെടുത്തിയെന്ന് ബി.ജെ.പി; ഇല്ലെന്ന് ശക്തമായി നിഷേധിച്ച് കോൺഗ്രസ്.
ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ ബുധനാഴ്ച ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായി ഇതുമാറി. രാഹുൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയതായി കാണിക്കുന്ന ഒരു കടലാസുമായാണ് ബി.ജെ.പി കളത്തിലിറങ്ങിയത്. എന്നാൽ, ഇത് വ്യാജ രേഖയാണെന്ന് കോൺഗ്രസ് വിശദീകരിച്ചു. രാഹുൽ ഗാന്ധി ഹിന്ദുവാണെന്ന് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു.
അദ്ദേഹം ഹിന്ദു മാത്രമല്ല, ബ്രാഹ്മണനായ ഹിന്ദുവാണ്. ഇൗ നിലവാരത്തിലേക്ക് രാഷ്ട്രീയ ചർച്ചകളെ ബി.ജെ.പി കൊണ്ടുപോകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സോമനാഥ ക്ഷേത്രത്തിൽ എത്തിയ രാഹുലിനൊപ്പം സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലും മറ്റു പ്രവർത്തകരുമുണ്ടായിരുന്നു.
ഇവിടെ അഹിന്ദുക്കൾക്ക് പ്രവേശനത്തിന് പ്രത്യേ ക അനുമതി വേണം. സംഘാംഗങ്ങൾക്ക് വേണ്ടി മീഡിയ കോഒാഡിനേറ്റർ മനോജ് ത്യാഗിയാണ് അഹിന്ദുക്കൾക്കു വേണ്ടിയുള്ള രജിസ്റ്ററിൽ ഒപ്പുവെച്ചത്.
ഇൗ ലിസ്റ്റിൽ രാഹുലിെൻറ പേര് ബി.ജെ.പി കൂട്ടിച്ചേർത്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി വാദത്തിൽ ഉറച്ചുനിന്നതോടെ കോൺഗ്രസ് മറ്റൊരു രേഖ സാമൂഹിക മാധ്യമങ്ങളിൽ നൽകി.
സന്ദർശക ഡയറിയിൽ രാഹുൽ ഒപ്പുവെച്ച രേഖയായിരുന്നു അത്. പ്രവേശന രജിസ്റ്ററിൽ പേരെഴുതേണ്ട കാര്യം, സന്ദർശക രജിസ്റ്ററിൽ ഒപ്പുവെക്കുന്നയാൾക്കില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ ഭക്തനാണെന്ന് എല്ലാവർക്കും അറിയാം.
യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
