Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ ചിലർ എന്നെ...

ഡൽഹിയിലെ ചിലർ എന്നെ ദിവസവും ജനാധിപത്യം പഠിപ്പിക്കുന്നു; രാഹുലിനെതിരെ മോദി

text_fields
bookmark_border
ഡൽഹിയിലെ ചിലർ എന്നെ ദിവസവും ജനാധിപത്യം പഠിപ്പിക്കുന്നു; രാഹുലിനെതിരെ മോദി
cancel

ന്യൂഡൽഹി: ഡൽഹിയിലെ ചിലർ തന്നെ ദിവസവും ജാധിപത്യം പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലായ്​പ്പോഴും ജനാധിപത്യത്തിന്‍റെ പാഠങ്ങൾ പഠിപ്പിച്ച്​ അപമാനിക്കാനാണ്​ അവർ ശ്രമിക്കുന്നത്​. അവർക്ക്​ മുന്നിൽ ജമ്മുകശ്​മീരിലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനെ ഉയർത്തികാണിക്കു​വാൻ താൻ ആഗ്രഹിക്കുകയാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

ജനാധിപത്യത്തെ കുറിച്ച്​ ക്ലാസെടുക്കുന്നവരുടെ ഇരട്ടത്താപ്പ്​ വ്യക്​തമാണ്​. അവർ ഭരിക്കുന്ന പുതുച്ചേരിയിൽ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ്​ നടത്താൻ തയാറായില്ല. എന്നാൽ, കേന്ദ്രഭരണ പ്രദേശമായി ഒരു വർഷത്തിനകം ജമ്മുകശ്​മീരിൽ തെര​െഞ്ഞടുപ്പ്​ നടന്നു. ഇത്​ ജനാധിപത്യത്തെ ശക്​തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്​തമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച്​ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ജനാധിപത്യം ഇല്ലെന്നായിരുന്നു രാഹുലിന്‍റെ പ്രധാന വിമർശനം. മോദിയെ വിമർശിക്കുന്നത്​ ആർ.എസ്​.എസ്​ അധ്യക്ഷനായാൽ പോലും രാജ്യദ്രോഹിയാക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Some people in Delhi teach me democracy every day; Modi against Rahul
Next Story