ചില നേതാക്കൾ ജി-23 ദുരുപയോഗം ചെയ്തു –മൊയ്ലി
text_fieldsന്യൂഡൽഹി: ചില നേതാക്കൾ ജി-23 ദുരുപയോഗം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി. പാർട്ടിയിൽ നേതൃമാറ്റംആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23യിലെ നേതാക്കളിൽ ചിലർക്ക് നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടായിരുന്നെന്നും മൊയ്ലി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിെൻറ നിയമനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.
പ്രശാന്ത് കിഷോർ പുറത്തുനിന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനെക്കാൾ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും.
പാർട്ടിയിൽ പരിഷ്കരണങ്ങൾക്ക് സോണിയ ഗാന്ധി തുടക്കം കുറിച്ച വേളയിലാണ് ജി-23 നേതാക്കൾ വിവാദം സൃഷ്ടിച്ചത്. അത് അനുചിതമായിരുെന്നന്നും മൊയ്ലി ചൂണ്ടിക്കാട്ടി.

