മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ യശോമതി താക്കൂർ ബി.ജെ.പിയെ കടന്നാക്രമിച്ച് രംഗത്ത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകളെ അട്ടിമറിക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനെതിരായാണ് മന്ത്രി രംഗത്ത് വന്നത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെസംബന്ധിച്ച് പ്രതികരിക്കുേമ്പാഴാണ് യശോമതി ബി.ജെ.പി നേതാക്കളെ ‘ഗോബർ കെ കീടെ’ അഥവാ ചാണകത്തിലെ പുഴുക്കൾ എന്ന് വിളിച്ചത്.
‘ബി.ജെ.പി കർണാടകയിലും മധ്യപ്രദേശിലും ഇപ്പോ രാജസ്ഥാനിലും കുതിരക്കച്ചവടം നടത്തുകയാണ്. മഹാരാഷ്ട്രയിൽ അവരുടെ കളികൾ നടക്കില്ല. ഞങ്ങളുടെ സർക്കാർ കാലാവധി പൂർത്തിയാക്കും. ഇവിടത്തെ പല ബി.ജെ.പി നേതാക്കളും ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഞങ്ങളുടെ എം.എൽ. എമാരെ ചാക്കിട്ട് പിടിക്കാൻ നടക്കാതെ സ്വന്തംകാര്യം നോക്കലാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് നല്ലത്’-അവർ പറഞ്ഞു.
യശോമതിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് രാം കദം രംഗത്ത് വന്നു. ജനങ്ങൾ തെരഞ്ഞെടുത്ത ബി.ജെ.പി എം.എൽ.എമാരെ അവഹേളിക്കുന്ന പ്രസ്താവനയാണിതെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലും മധ്യപ്രദേശിലും അധികാരം പിടിച്ച ബി.ജെ.പി തങ്ങളുടെ അടുത്ത ലക്ഷ്യം രാജസ്ഥാനും തുടർന്ന് മഹാരാഷ്ട്രയും ആണെന്ന് പ്രഖ്യാപിച്ചിരുന്നു.
രാജസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയെ സംബന്ധിച്ച് മുംബൈയിൽ എൻ.സി.പി നേതാവ് ശവദ് പവാറും കോൺഗ്രസ് പ്രസിഡൻറ് ബാലസഹൻ തോറയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ചർച്ച നടത്തി.