Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടൽകൊള്ളക്കാർ പിടികൂടിയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു
text_fieldsbookmark_border
മൊഗാദിഷു: സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. 'അൽ കൗസർ' എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. അതേസമയം, കപ്പലിലുണ്ടായിരുന്ന പതിനൊന്നു ജീവനക്കാരിൽ ഒൻപതുപേരെയും കൊള്ളക്കാർ തങ്ങൾക്കൊപ്പം സങ്കേതത്തിലേക്കു കൊണ്ടുപോയെന്നും അധികൃതർ പറഞ്ഞു.
ഈമാസം ആദ്യമാണ് യെമനിൽനിന്നു ദുബൈയിലേക്കു പോകുകയായിരുന്ന അൽ കൗസർ എന്ന ഇന്ത്യൻ ചരക്കു കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. മുംബൈ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്. ആയുധധാരികളായ ഒരു സംഘം കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചെന്ന വാർത്ത ക്യാപ്റ്റനാണ് ദുബൈയിലെ ഓഫിസിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
