സൗദിയിൽ കുടുങ്ങിയ 600ഓളം ഇന്ത്യക്കാരുടെ യാത്രവിലക്കിന് പരിഹാരം
text_fieldsന്യൂഡൽഹി: സൗദിയിലെ കോവിഡ് മാനദണ്ഡങ്ങൾമൂലം നാടുകടത്തൽ കേന്ദ്രങ്ങളിൽ കുടുങ്ങിയ 600ഓളം ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. എംബസി ആവശ്യപ്രകാരം ഇവരെ നാട്ടിലെത്തിക്കുന്നതിന് സൗദി എയർലൈൻസ് സമ്മതിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന് അയച്ച കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
തടവിലായവർ നെഗറ്റിവ് ആർ.ടി.പി.സി.ആർ റിപ്പോർട്ട് കൈവശംവെച്ചാൽ എയർ-സുവിധ പോർട്ടലിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിൽനിന്നുള്ള ഒഴിവാക്കലിന് ആരോഗ്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ സർക്കാറിന്റെ അടിയന്തര ഇടപെടൽ രാജ്യസഭയിൽ വഹാബ് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് വിദേശ മന്ത്രി എം.പിക്ക് കത്തയച്ചത്.

