രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ എം. എസ്. എഫ് പ്രതിഷേധം
text_fieldsരാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധിക്കുന്നു
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആർട്സ് ഫാകൽറ്റിക്ക് മുൻവശമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്ന് അയോഗ്യനാക്കാൻ സർക്കാരിന് കഴിയുമെങ്കിലും ജനഹൃദയങ്ങളിൽ നിന്ന് പറിച്ചെറിയാൻ കഴിയില്ല. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോഡി ഗവണ്മെന്റ് നയങ്ങളെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളെ അണി നിരത്തി തെരുവിൽ ചോദ്യം ചെയ്യുമെന്ന് പ്രതിഷേധ സംഗമം ആഹ്വാനം ചെയ്തു.
എം. എസ്. എഫ് ദേശീയ അധ്യക്ഷൻ പി.വി അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു. ദേശീയ ഉപാധ്യക്ഷൻ ഖാസിം ഈനോളി ഡൽഹി സംസ്ഥാന ട്രഷറർ പി. അസ്ഹറുദ്ധീൻ, വൈസ് പ്രസിഡന്റ് അഫ്സൽ യൂസഫ്, ഡൽഹി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫാത്തിമ ബത്തൂൽ എന്നിവർ സംസാരിച്ചു. പി. കെ സഹദ് സ്വാഗതവും ഹാഫിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

