Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈനികന്‍റെ കൊലപാതകം:...

സൈനികന്‍റെ കൊലപാതകം: പ്രതികൾക്കെതിരെ കർശന നടപടി -മുഖ്യമന്ത്രി ബിരേൻ സിങ്

text_fields
bookmark_border
സൈനികന്‍റെ കൊലപാതകം: പ്രതികൾക്കെതിരെ കർശന നടപടി -മുഖ്യമന്ത്രി ബിരേൻ സിങ്
cancel

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സൈ​നി​ക​ന്റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. കൊ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സി​ങ്ങി​ന്റെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​റാ​യ​ത്.

സെ​ർ​ട്ടോ താ​ങ്‌​താ​ങ് കോ​മി​നെ​യാ​ണ് അ​ജ്ഞാ​ത​ർ ശ​നി​യാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കെ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് ഐ.​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മ​രി​ച്ച സെ​നി​ക​ന്റെ ഗോ​ത്ര​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. സൈ​നി​ക​ന്റെ ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

അ​തേ​സ​മ​യം, മ​ണി​പ്പൂ​രി​ൽ സൈ​നി​ക​വേ​ഷം ധ​രി​ച്ച അ​ഞ്ചു​പേ​രെ ആ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഇ​വ​രു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ക്കൂ​ട്ടം പോ​രം​പാ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. ജ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ സു​ര​ക്ഷാ​സേ​ന ക​ണ്ണീ​ർ​വാ​ത​കം ​പ്ര​യോ​ഗി​ച്ചു.

സം​ഭ​വ​ത്തി​ൽ ഒ​രു സൈ​നി​ക​നു​ൾ​പ്പെ​ടെ ഏ​താ​നും പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അറസ്റ്റിലായവരുടെ മോചനം ആവശ്യപ്പെട്ട് പ്രാദേശിക ക്ലബുകളുടെയും മീരാ പൈബി യൂനിറ്റിന്റെയും ആഭിമുഖ്യത്തിൽ മണിപ്പൂരിൽ 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. നിരവധി റോഡുകളും ഇവർ ഉപ​േരാധിച്ചു. കുക്കി സോ തീ​വ്രവാദികളിൽ നിന്ന് ഗ്രാമത്തെസംരക്ഷിക്കാൻ കാവൽ നിന്നവരെയാണ് അറസ്റ്റ് ചെയ്തതെന്നും അവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biren Singh
News Summary - Soldier's murder: Strict action against accused - Chief Minister Biren Singh
Next Story