Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഷെല്ലാക്രമണത്തിൽ...

പാക്​ ഷെല്ലാക്രമണത്തിൽ നാല്​ സൈനികർക്ക്​ വീരമൃത്യു; നാല്​ സിവിലിയൻമാരും കൊല്ലപ്പെട്ടു

text_fields
bookmark_border
പാക്​ ഷെല്ലാക്രമണത്തിൽ നാല്​ സൈനികർക്ക്​ വീരമൃത്യു; നാല്​ സിവിലിയൻമാരും കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ നിയന്ത്രണരേഖക്കടുത്ത്​ പാകിസ്​താൻ നടത്തിയ ​ഷെല്ലാക്രമണത്തിൽ നാല്​ സൈനികർക്ക്​ വീരമൃത്യു. നാല്​ സിവിലിയൻമാരും ​ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീരമൃത്യു വരിച്ച സൈനികരിൽ ഒരു ബി.എസ്​.എഫ്​ എസ്​.ഐയും ഉൾപ്പെടുന്നു.

ജമ്മുകശ്​മീരിലെ ഗുരേസ്​ സെക്​ടർ മുതൽ ഉറി സെക്​ടർ വരെ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന്​ സൈനികർ അറിയിച്ചു. ബന്ദിപോര ജില്ലയിലെ ഉറി, ​ഗുരേസ്​ സെക്​ടറുകളിലും കുപ്​വാര ജില്ലയിലെ കേരൻ സെക്​ടറിലുമാണ്​ വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്​.

ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 10 മുതൽ 12 പാക്​ സൈനികർക്ക്​ വരെ പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്​.നിരവധി പാക്​ ആർമി ബങ്കറുകൾ തകർത്തുവെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

ഇന്ത്യൻ ഭൂപ്രദേശത്തേക്ക്​ കടന്നുകയറാനുള്ള പാക്​ ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നും ഇൗ ആഴ്​ചയിൽ രണ്ടാം തവണയാണ്​ പാക്​ സൈനികർ ഇന്ത്യയിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirpak shelling
News Summary - Soldiers Killed In Action In Pak Shelling, 4 Civilians Dead
Next Story