ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിലും അതിശൈത്യത്തിലും റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്സലിന് അണിനിരന്ന് സൈനികർ. പുലർച്ചെ ഡൽഹിയിലെ രാജ്പഥിലാണ് സൈനികർ അതിശൈത്യത്തെ അവഗണിച്ച് യൂനിഫോമിൽ പരേഡ് നടത്തുന്നത്.
കനത്തമൂടൽ മഞ്ഞുമൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽ നിന്നുമുള്ള വിമാനസർവീസുകൾ ഇന്നും താറുമാറായി. 20 വിമാനങ്ങളുടെ സമയക്രമങ്ങളാണ് മാറ്റിയത്.
ഡൽഹിയിൽ നിന്നുള്ള പല ട്രെയിനുകളും വൈകി. ദൃശ്യപരിധി കുറഞ്ഞതു മൂലം നോർത്തേൺ റെയിൽവേ 14 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 18 ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 60 സർവീസുകൾ നേരം വൈകി സർവീസ് നടത്തുമെന്നും റെയിൽ വേ അറിയിച്ചു.
ഡൽഹിയിലും സമീപപ്രദേശങ്ങളിലും പുകമഞ്ഞും ഗതാഗതത്തെയും ജനജീവിതത്തെയും ബാധിച്ചു.