ജവാെൻറ ആത്മഹത്യ: മാധ്യമ പ്രവർത്തകയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsനാസിക്: മലയാളി സൈനികനായ ഡി.എസ്. റോയി മാത്യുവിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയും വിരമിച്ച സൈനിക ഉദ്യോഗസ്ഥനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി. ന്യൂസ്പോർട്ടലിലെ മാധ്യമപ്രവർത്തയായ പൂനം അഗർവാൾ, മുൻ സൈനിക ഉദ്യോഗസ്ഥൻ ദീപ് ചന്ദ് കശ്മീർ സിങ് എന്നിവരുടെ ജാമ്യാപേക്ഷയാണ് നാസികിലെ ജില്ല കോടതി തള്ളിയത്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇവരുടെ അറസ്റ്റ് അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
ജവാെൻറ സംഭാഷണം പകർത്താൻ ഉപയോഗിച്ച കാമറയും മെമ്മറി കാർഡും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മാർച്ച് രണ്ടിനാണ് റോയ് മാത്യുവിെൻറ മൃതദേഹം കണ്ടെത്തിയത്. മേലധികാരിയുടെ വീട്ടുജോലിപോലും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന റോയ് മാത്യുവിെൻറ വാക്കുകൾ ഒാൺലൈൻ പോർട്ടലിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. മാധ്യമപ്രവർത്തകയുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ കാര്യം വാർത്തയാക്കിയതാണെന്നാണ് സൈന്യത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
