ഓടുന്ന കാറിൽ ഭാര്യയേയും ബന്ധുവായ സ്ത്രീയേയും കൊന്ന് സൈനികൻ സ്വയം വെടിവെച്ച് മരിച്ചു
text_fieldsപട്ന: ഓടുന്ന കാറിൽ കുട്ടികളുടെ കൺമുന്നിൽ ഭാര്യയേയും ബന്ധുവായ സ്ത്രീയേയും വെടിവെച്ച് കൊന്ന് സൈനികൻ സ്വയം വെടിവെച്ച് മരിച്ചു. പട്നക്ക് സമീപം സൈദാബാദിൽ വെച്ചായിരുന്നു സംഭവം. വിഷ്ണു കുമാർ ശർമ(33) ആണ് ഭാര്യ ദമനി ശർമയേയും ബന്ധു ഡിംപിൾ ശർമയേയും വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചത്.
വിഷ്ണു കുമാറിെൻറ രണ്ട് ആൺകുട്ടികളും ദമനി ശർമയുടെ പിതാവും കാറിലുണ്ടായിരുന്നു. കുട്ടികളും ദമനി ശർമയുടെ പിതാവും മുൻസീറ്റിലായിരുന്നു ഇരുന്നത്. സംഭവത്തിന് ശേഷം ഇവർ പുറത്തിറങ്ങി നാട്ടുകാരുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.
വിഷ്ണു കുമാർ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. അസുഖത്തെ തുടർന്ന് ഇയാളുടെ പെരുമാറ്റം സാധാരണ നിലയിലല്ലായിരുന്നെന്നും പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ചികിത്സക്കായി അവർ താമസിക്കുന്ന അര ഗ്രാമത്തിൽ നിന്ന് പട്നയിലേക്ക് വരുകയായിരുന്നു വിഷ്ണു കുമാറും കുടുംബവും. കാറിൽ വെച്ച് വിഷ്ണു കുമാർ ഭാര്യയുമായി വാക്തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഇതിനെ തുടർന്നാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് പറയുന്നത്. ഭോജ്പൂർ ജില്ലയിലെ ലാൽഗഞ്ച് സ്വദേശിയാണ് വിഷ്ണു കുമാർ.
കൃത്യത്തിനുപയോഗിച്ച കൈത്തോക്കും സഞ്ചരിച്ച കാറും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
