Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികനും രണ്ട് ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബാരാമുല്ല ജില്ലയിലെ സോപോര എരിയയിലാണ് സംഭവമുണ്ടായതെന്ന് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് ഭീകരവാദികൾക്കായി സൈന്യം തെരച്ചിൽ ആരംഭിച്ചിരുന്നു. മലാഗ്നിപോര എരിയയിലാണ് സൈന്യം തെരച്ചിൽ നടത്തിയത്. പരിശോധനക്കിടെ ഭീകരവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. ബ്രിജേഷ് കുമാറെന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ബാരാമുല്ലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
