Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

text_fields
bookmark_border
ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
cancel

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭിീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഉദംപൂരിലാണ് ഏറ്റമുട്ടലുണ്ടായത്. ഗുരുതര പരിക്കേറ്റ സൈനികൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഉധംപൂരിലെ ബസന്ത്ഹട്ട് ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്നു ഭീകരരുടെ സാന്നിധ്യമാണ് സേന പ്രദേശത്ത് കണ്ടെത്തിയത്.

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ഉദംപൂരിൽ ഭീകരർക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നും ഒരു സൈനികൻ വീരമൃത്യു വരിച്ചുവെന്നും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപസ് എക്സിലൂടെ അറിയിച്ചു.

പഹൽഗാമിൽ ഭീകരാ​ക്രമണം നടത്തിയവരുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. ആസിഫ് ഫുജി, സുലേമാൻ ഷാ, അബു താൽഹ എന്നിവർ ഭീകരാക്രണത്തിന് പിന്നിലുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്. ഭീകരാക്രമണത്തിൽ പ​ങ്കെടുത്തുവെന്ന് സംശയിക്കുന്ന ഭീകരർക്കായി വലിയ തിരച്ചിലാണ് സൈന്യം നടത്തുന്നത്.

ഭീകരാക്രമണത്തിൽ പ​ങ്കെടുത്തവരെ കുറിച്ച് വിവരം നൽകുന്നവർക്ക് സൈന്യം 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചിലും കുൽഗാമിലും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. അനധികൃതമായി അതിർത്ത് കടന്ന് ഇന്ത്യയിലെത്താൻ ശ്രമിച്ച ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Soldier killed in gunfight in Udhampur with terrorists 2 days after Pahalgam attack
Next Story