Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ജവാന്​...

കശ്​മീരിൽ ജവാന്​ വീരമൃത്യു; രണ്ട്​ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
കശ്​മീരിൽ ജവാന്​ വീരമൃത്യു; രണ്ട്​ തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ അനന്തനാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട്​ തീവ്ര വാദികളെ വധിച്ചു. കൂടുതൽ തീവ്രവാദികൾ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന സംശയത്തിൽ ​സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്​. പാകിസ്​താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്​ശെ മുഹമ്മദ്​ തീവ്രവാദികളാണ്​ പ്രദേശത്ത്​ ഒളിച്ചിരുന്ന്​ ആക്രമണം നടത്തിയതെന്നാണ്​ സൂചന.

തിങ്കളാഴ്​ച അനന്തനാഗിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആർമി മേജർ കൊല്ലപ്പെടുകയും മേജർക്കും രണ്ട്​ സൈനികർക്കും പരിക്കേൽക്കുകയും ചെയ്​തിരുന്നു. മീററ്റ്​ സ്വദേശിയായ മേജർ കേതൻ ശർമയാണ്​ കൊല്ലപ്പെട്ടത്​. തുടർന്ന്​ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ ഒര​ു തീവ്രവാദിയെ വധിച്ചിരുന്നു.

കഴിഞ്ഞദിവസം പുൽവാമയിൽ സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ ഒമ്പത്​ സൈനികർക്ക്​ പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirsoldierencounterindia news
News Summary - Soldier Killed In Encounter In Kashmir- India news
Next Story