Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരർ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി

text_fields
bookmark_border
ഭീകരർ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി
cancel

ശ്രീനഗര്‍: കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു. 

അതേസമയം ജമ്മുകശ്മീരിലെ കതുവ മേഖലയിൽ രാവിലെ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാക്  സൈന്യം ആക്രമണം നടത്തി. ചെറു ആയുധങ്ങളുപയോഗിച്ച് ബി.എസ്.എഫ്  തിരിച്ചടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soldier Killed, Body Mutilated, Terrorists Cross Line Of Control (LoC)
Next Story