പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പ്; സൈനികന് പരിക്കേറ്റു
text_fieldsജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മേന്ദറിലായിരുന്നു സംഭവം.
വെള്ളിയാഴ്ച പൂഞ്ച് ജില്ലയിലെ മാൾട്ട ഏരിയയിൽ ഇന്ത്യൻ സൈനികർക്കും സിവിലിയന്മാർക്കും നേരെ പാക് സൈന്യം കനത്ത ഷെല്ലാക്രമണവും െവടിവെപ്പും നടത്തിയിരുന്നു. ഇതേതുടർന്ന് അതിർത്തി രക്ഷാസേനയും തിരിച്ചടിച്ചിരുന്നു.
2003 നവംബറിന് ശേഷം 25ലധികം തവണയാണ് പാക് സൈന്യം ഉഭയകക്ഷി വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുള്ളത്. പാക് ൈസന്യത്തിന്‍റെ വെടിവെപ്പുമായി ബന്ധപ്പെട്ട അതിർത്തിയിൽ 405 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ 16 സിവിലിയന്മാർ കൊല്ലപ്പെടുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സെപ്റ്റംബർ 29ന് പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേന മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികൾ നിയന്ത്രണരേഖയിൽ പാക് സൈന്യം കടത്ത വെടിവെപ്പ് നടത്തിയിട്ടുണ്ട്.
