Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവലയ സൂര്യഗ്രഹണം;...

വലയ സൂര്യഗ്രഹണം; ആകാശവിസ്മയത്തിന് സാക്ഷിയായി കേരളം

text_fields
bookmark_border
വലയ സൂര്യഗ്രഹണം; ആകാശവിസ്മയത്തിന് സാക്ഷിയായി കേരളം
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷം ഈ ​നൂ​റ്റാ​ണ്ടി​ലെ ര​ണ്ടാ​മ​ത്തെ ‘വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം’ കേ​ര​ള​ത്തി​ൽ ദൃ​ശ്യ​മായി. വ്യാഴാഴ്ച രാ​വി​ലെ 8.04ഓടെയാണ് ഗ്ര​ഹ​ണം ആ​രം​ഭിച്ചത്. കേരളത്തിൽ ഗ്രഹണം ആദ്യം ദൃശ്യമായത് കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ്. തുടർന്ന് മറ്റ് ജില്ലകളിലും ദൃശ്യമായി. ഗ്രഹണം 11.10വ​രെ നീ​ണ്ടു. രാ​വി​ലെ 9.26 മു​ത​ല്‍ 9.30 വ​രെ​യാ​ണ് ഗ്ര​ഹ​ണം അ​തി​​​​​​​​​​​​​​​​​​െൻറ പാ​ര​മ്യ​ത്തി​ലെ​ത്തിയത്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​വും മ​റ്റ് ജി​ല്ല​ക​ളി​ൽ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​വു​മാ​ണ് കാ​ണ​പ്പെട്ടത്.

ച​ന്ദ്ര​ന്‍ സൂ​ര്യ​നും ഭൂ​മി​ക്കു​മി​ട​യി​ല്‍ വ​ന്ന് സൂ​ര്യ​നെ കാ​ഴ്ച​യി​ല്‍നി​ന്ന് മ​റ​യ്ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം. ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ സൂ​ര്യ​നെ പൂ​ര്‍ണ​മാ​യി മ​റ​യ്ക്കാ​ന്‍ ച​ന്ദ്ര​നാ​കി​ല്ല, ആ ​സ​മ​യ​ത്ത് ഒ​രു വ​ല​യം ബാ​ക്കി​യാ​ക്കും. ഇ​തി​നെ​യാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​മെ​ന്ന് പ​റ​യു​ന്ന​ത്. 130 കി​ലോ​മീ​റ്റ​റോ​ളം വീ​തി​യു​ള്ള​താ​ണ് വ​ല​യ ഗ്ര​ഹ​ണ​പാ​ത. കാ​സ​ര്‍കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് മ​ധ്യ​രേ​ഖ ക​ട​ന്നു​പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​രേ​ഖ​യി​ലും അ​തി​നോ​ട് അ​ടു​ത്തു​വ​രു​ന്ന ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സൂ​ര്യ​വ​ല​യം മു​ഴു​വ​ന്‍ വ​ള​രെ കൃ​ത്യ​ത​യു​ള്ള​താ​യി​രി​ക്കും.

കേ​ര​ള​ത്തി​ൽ മു​മ്പ് വ​ല​യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത് 2010 ജ​നു​വ​രി 15നാ​ണ്. കേ​ര​ള​ത്തി​ൽ ഈ ​നൂ​റ്റാ​ണ്ടി​ലെ അ​വ​സാ​ന​ത്തെ വ​ല​യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കു​ക 2031 മേ​യ് 21നാ​ണ്. പ്ര​പ​ഞ്ച​ത്തി​ലെ അ​പൂ​ർ​വ സു​ന്ദ​ര​കാ​ഴ്ച​ക​ളി​ലൊ​ന്നാ​യ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം സു​ര​ക്ഷി​ത​മാ​യി വീ​ക്ഷി​ക്കാ​ൻ കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യിരുന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലും കോ​ട്ട​യ​ത്ത് ദേ​വ​മാ​ത കോ​ള​ജ് ഗ്രൗ​ണ്ടി​ലും ചാ​ല​ക്കു​ടി​യി​ൽ പ​ന​മ്പ​ള്ളി മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ലും നാ​ദാ​പു​ര​ത്ത് രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ലാ​ന​റ്റേ​റി​യ​ത്തി​​​​​​​​​​​​​​​​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsscience newssolar eclipse 2019
News Summary - solar eclipse 2019
Next Story