ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിെൻറ വിചാരണ റിപ്പോർട്ടുചെയ്യുന്നതിന് മാധ്യമങ്ങൾക്ക് സി.ബി.െഎ കോടതി ഏർപ്പെടുത്തിയ വിലക്ക് ബോംബെ ഹൈകോടതി നീക്കി. പ്രമാദമായ കേസിെൻറ വിചാരണയിൽ എന്താണ് നടക്കുന്നതെന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര നിരീക്ഷിച്ചു. വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി.
സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ജേണലിസ്റ്റ് യൂനിയനും കോടതി റിപ്പോർട്ടർമാരും നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് രേവതി മോഹിതെ ദേരെയാണ് സി.ബി.െഎ സ്പെഷൽ കോടതി ഉത്തരവ് ദുർബലപ്പെടുത്തിയത്. ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് സുപ്രീംകോടതിക്കും ഹൈകോടതികൾക്കും മാത്രമെ ഇത്തരമൊരു ഉത്തരവിറക്കാൻ കഴിയുകയുള്ളുവെന്ന് ൈഹകോടതി വ്യക്തമാക്കി.
അപൂർവം കേസുകളിൽ നിശ്ചിത സമയത്തേക്ക് മാത്രമേ ഉത്തരവ് നിലനിൽക്കൂ.
കഴിഞ്ഞ നവംബർ 29നാണ് സി.ബി.െഎ കോടതി കേസ് നടപടികൾ റിപ്പോർട്ട് െചയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും വിലക്കിയത്.