മുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ്, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയുടെ ആത്മാര്‍ഥത ചോദ്യം ചെയ്ത് ബോംബെ ഹൈകോടതി.
ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കേസില്‍നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐയും സൊഹ്റാബുദ്ദിെൻറ സഹോദരനും നല്കിയ ഹരജികള്‍ പരിഗണിക്കെ ജസ്റ്റിസ് രേവതി മൊഹിതെ ദെരെയാണ് സി.ബി.ഐക്കെതിരെ തിരിഞ്ഞത്. പ്രത്യേക കോടതിയില്‍ വിചാരണക്കിടെ കേസിലെ 32ഓളം പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറിയതും കേസില്‍ പൂർണ വിവരം നല്കുന്നതില് സി.ബി.ഐ അമാന്തംകാണിച്ചതുമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കേസ് നടത്തുന്നത് വഴിപാടായാണെങ്കില് എന്തിന് നേരംകളയണമെന്ന് കോടതി ക്ഷോഭിച്ചു.
കുറ്റപത്രം സമര്‍പ്പിക്കുന്നത് മാത്രമല്ല സാക്ഷികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സി.ബി.ഐക്കുണ്ടെന്ന് പറഞ്ഞ കോടതി, സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പില്ലെങ്കില്‍ അവർ എങ്ങനെയാണ് ധീരമായി മൊഴിനല്കുകയെന്നും ചോദിച്ചു.
കൂറുമാറിയവർക്കെതിരെ കോടതിയിലെ പ്രതിജ്ഞ ലംഘിച്ചതിന് നടപടി സ്വീകരിച്ചോ എന്ന ചോദ്യത്തിനും സി.ബി.ഐക്ക് മറുപടിയുണ്ടയില്ല.
കേസില്‍ വിശദ വിവരം നല്കി തന്നെ സഹായിക്കേണ്ട പ്രോസിക്യൂഷന് ഭാഗിക പ്രസ്താവനകള്‍ മാത്രം നല്കി ഒഴിഞ്ഞുമാറുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതാണ് നിലപാടെങ്കില്‍ പിന്നെന്തിന് വിചാരണക്ക് മെനക്കെടണമെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 11:44 PM GMT Updated On
date_range 2018-08-14T10:39:59+05:30സൊഹ്റാബുദ്ദീന്‍ കേസ് സി.ബി.െഎക്കെതിരെ ബോംബെ ഹൈകോടതി
text_fieldsNext Story